V D Satheesan: പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശമായി വി ഡി സതീശന്‍

സ്ത്രീവിരുദ്ധ പരാമര്‍ശമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെയാണ് സതീശിന്റെ വിവാദ പരാമര്‍ശം. എകെജി സെന്റര്‍ അക്രമമായി ബന്ധപ്പെട്ടതാണ് സതീശിന്റെ പ്രസംഗം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ആസാദി കി ഗൗരവ് പഥയാത്ര നടത്തിയപ്പോഴാണ് സതീശന്‍ വിവാദ പ്രസംഗം നടത്തിയത്.

അതേസമയം തോമസ് ഐസക്കി(thomas isaac)ന് ഇഡി നോട്ടീസ്(notice) നല്കിയത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(v d satheesan). മസാലബോണ്ട് ഇഡിയുടെ പരിഗണനയില്‍ വരില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. ഇഡി മുന്‍പാകെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഡോ. ടി എം തോമസ് ഐസക് പ്രതിയല്ലെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

എന്തിനാണ് വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി.യോട് കോടതി ചോദിച്ചു.  എന്തുകൊണ്ട് ആദ്യ നോട്ടീസിൽ ഇക്കാര്യം ആവശ്യപ്പെട്ടില്ലന്നും വ്യക്തിയുടെ സ്വകാര്യത മാനിക്കാത്തതെന്തന്നും ഇഡിയോട്  കോടതി ചോദിച്ചു.

അതേസമയം രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി)  ഉപയോഗിക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് ഇഡി അയച്ച സമൻസ് പിൻവലിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമൻസ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. ഞാൻ ‘ഫെമ’ ലംഘിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News