
സോഷ്യല്‍ മീഡിയയില്‍(Social media) അടുത്തിടെ തരംഗമായ ഒന്നാണ് ചാക്കോച്ചന്റെ(Chakochan) ‘ദേവദൂതര്‍ പാടി…'(Devadhoothar paadi) ഡാന്‍സ്. ഇന്‍സ്റ്റഗ്രാം റീലുകളിലും വിഡിയോകളിലുമെല്ലാം ‘ദേവദൂതര്‍ പാടി…’ നിറഞ്ഞുനില്‍ക്കുമ്പോള്‍, മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഈ ഗാനത്തിനു ചുവടുവച്ചതിന്റെ വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നടന്ന ‘ന്നാ താന്‍ കേസ് കൊട്’ പ്രമോഷന്‍ പരിപാടിക്കിടെ ഔസേപ്പച്ചനൊപ്പം വേദിയില്‍ നിന്ന കുഞ്ചാക്കോ ബോബന്‍ വികാരനിര്‍ഭരനായതിന്റെ വീഡിയോയാണ് വൈറല്‍. വേദിയില്‍ ചാക്കോച്ചന്‍ നായകനായ കസ്തൂരിമാനിലെ വയലിന്‍ ഈണം മുഴങ്ങിയപ്പോഴാണ് കണ്ണുകള്‍ നിറഞ്ഞ് താരം ഔസേപ്പച്ചനെ ആലിംഗനം ചെയ്തത്.
1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന്‍ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി…’ എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ ക്ലാസിക്ക് ഹിറ്റാണ്. ഒ.എന്‍.വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന്‍ ഈണം നല്‍കിയ ആ സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിലെത്തിയത്, കുഞ്ചാക്കോ ബോബന്‍ നായകനായി, രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ്. ചാക്കോച്ചന്റെ വേറിട്ട ചുവടുകളാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഹൈലൈറ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here