യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. യൂറോപ്പ ലീഗ് ജേതാക്കളായ ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് യുവേഫ ചാപ്യൻസ് ലീഗ് ജേതാക്കളായ റയൽ കിരീടം സ്വന്തമാക്കിയത്.

ആദ്യ പകുതിയില്‍ ഡേവിഡ് അലാബയും രണ്ടാം പകുതിയുടെ ഇരുപതാം മിനിട്ടില്‍ കരീം ബെന്‍സേമയുമാണ് റയലിനായി ‌ഗോൾ നേടിയത്. റയലിന്‍റെ അഞ്ചാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

ഓഫ്സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here