Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പുതിയ പ്രമോഷന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്(Netflix). വ്യത്യസ്തമായ രീതിയിലാണ് നെറ്റ്ഫ്‌ലിക്‌സ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍(Salim Kumar) ആണ് നെറ്റ്ഫ്‌ലിക്‌സ് പ്രൊമോഷന്‍ വിഡിയോയില്‍(Promotion Video) വേഷമിട്ടിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആണെങ്കില്‍ എങ്ങനെയിരിക്കുമെന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സ്‌റ്റൈലിഷായി ഞെട്ടിപ്പിക്കുന്ന ലുക്കിലാണ് സലിം കുമാര്‍ വിഡിയോയില്‍ എത്തിയിരിക്കുന്നത്. കാണികളുടെ ചോദ്യത്തിനുള്ള കിടിലന്‍ മറുപടികളും രസകരമായ തമാശകളും നിറച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് സലിം കുമാറാണെങ്കില്‍ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിവിധ തരം സിനിമകളും നിര്‍ദ്ദേശങ്ങളും ആവശ്യപ്പെട്ടുവരുന്ന പ്രേക്ഷകരോട് നെറ്റ്ഫ്‌ലിക്‌സായി സലിം കുമാര്‍ നടത്തുന്ന പ്രതികരണങ്ങളാണ് വിഡിയോയിലുള്ളത്. സലിം കുമാറിനൊപ്പം നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. ഫ്രണ്ട്‌സ് സീരിസ് ആരാധകരെയും സീരിയല്‍ കാണാനെത്തുന്നവരെയും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സലിം കുമാറിന്റെ തഗ്ഗും ചില ക്ലാസിക് ഡയലോഗുകള്‍ ചേര്‍ന്നപ്പോള്‍ വീഡിയോ പ്രേക്ഷര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

നെറ്റ്ഫ്‌ലിക്‌സില്‍ ശ്രദ്ധനേടിയ ഡാര്‍ക്ക് എന്ന പ്രമുഖ സീരീസിനെ കുറിച്ചും മറ്റു വിദേശഭാഷകള്‍ തേടിയെത്തുന്ന സിനിമാപ്രേമികളെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഡാര്‍ക്ക് സീരിസിന്റെ കഥ മലയാളത്തില്‍ വിവരിച്ചതും കയ്യടി നേടിയിട്ടുണ്ട്. സലിം കുമാറിനെ പ്രശംസിച്ചും നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ പ്രമോഷന്‍ വീഡിയോയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News