Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 725 ല്‍ 528 വോട്ട് നേടിയാണ് ജഗ്ദീപ് ധന്‍കര്‍ ജയിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു..

അഭിഭാഷകന്‍ ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുന്നത്.
രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകനായിരിക്കവേ ആയിരുന്നു രാഷ്ട്രീയ പ്രേവേശനം. തുടക്കം ജനതാദളില്‍. 1989ല്‍ ജുന്‍ജുനു മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തി. പാര്‍ലമെന്ററികാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ബിജെപിയില്‍ ചേര്‍ന്ന് 1993ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നും രാജസ്ഥന്‍ നിയമസഭയിലെത്തി. 2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ വാര്‍ത്തകളില്‍ ഇടം നേടി. അടുത്തിടെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ധന്‍കറെ മാറ്റിക്കൊണ്ട് മമത സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധന്‍കര്‍ക്ക് രാജ്യസഭയില്‍ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News