Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കണ്ടാല്‍ മതി. ‘ന്നാ താന്‍ കേസ് കൊട്'(NNa than case kodu) എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്.

വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമര്‍ശിക്കാം. ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യും.

സുതാര്യമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങൾ

”’കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല… അതൊരു സിനിമയാണ്.. അതിനെ അങ്ങിനെ തന്നെയെടുക്കുക..
വ്യക്തികൾക്കോ സംഘടനകൾക്കോ സിനിമ പോലുള്ള കലാ രൂപങ്ങൾക്കോ നമ്മളെ വിമർശിക്കാം.. നമ്മളെയെന്നല്ല.. ആരെയും വിമർശിക്കാം..

ക്രിയാത്മകമായ വിമർശനങ്ങളേയും നിർദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു..
സുതാര്യമായ രീതിയിൽ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്..

വിമർശനങ്ങളെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുന്നു.
കേരളം ഉണ്ടായത് മുതൽ തന്നെ..
ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വർഷ പകുതിയോളം നീണ്ടു നിൽക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകൾ തകരാറിലാകുന്നുണ്ട്.. സംസ്ഥാന പാതകൾ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത്‌ തന്നെ..

കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.. ഒരുപാട് മാറ്റവും ഒര് പാട് നല്ല റോഡുകളും നിർമ്മിക്കാനായിട്ടുണ്ട്..
പരാതികളും വിമർശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാൻ നമുക്ക് കഴിയും.”’

ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

‘ന്നാ താന്‍ കേസ് കൊട്'(NNa than case kodu) എന്ന ചിത്രം ആരെയും ദ്രോഹിക്കാനല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍(Kunchako Boban). പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് ആ പരസ്യം നല്‍കിയത്. തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രമെന്നും വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും നടന്‍ പറഞ്ഞു. ഇനി തമിഴ്‌നാട്ടില്‍ നിന്ന് ബഹിഷ്‌കരണമുണ്ടാവുമോ എന്നും കുഞ്ചാക്കോ ബോബന്‍ ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. ഇതിന്റെ ഭാഗമായി വന്ന ഒരു പോസ്റ്ററാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel