
അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക. ഹാരിസിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മൃത്ദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിന്റ മൃത്ദേഹം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് അങ്കണത്തിൽ തന്നെ പോസ്റ്റുമോർട്ടം നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ മൃതദേഹം എംബാം ചെയ്തതിനാൽ വിശദമായ പരിശോധിനയ്ക്ക് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ ഫോറൻസിക് സർജൻ ആവശ്യപ്പെടുകയായിരുന്നു. 2020 മാർച്ച് അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റിൽ മാനേജർക്കൊപ്പം കൈഞരമ്പ് മുറിച്ച്, മരിച്ച നിലയിൽ ഹാരിസിനെ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പാരമ്പര്യ വൈദ്യനെ കൊന്ന നിലമ്പൂർ സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികളുടെ കയ്യിൽ നിന്ന് ഹാരിസിനെ കൊല്ലാൻ തയ്യാറാക്കിയ രൂപരേഖ അടക്കം ലഭിച്ചതോടെ ബന്ധുക്കൾ പോലിസിൽ പരാതി നൽകി. തുടർന്ന് നിലമ്പൂർ സിജെഎം കോടതി മൃത്ദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകുകയായിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. രണ്ട് ദിവസത്തിനകം പോസ്റ്റുമോ റിപ്പോർട്ട് ലഭിക്കുമെന്നാണ് അന്വേഷണസംഘം കണക്കാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here