Thrissur:വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു

(Thrissur)തൃശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു(Death). ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്.

മൂന്ന് പേരായാണ് ഇവര്‍ കുളിക്കാനെത്തിയത്. ഇതില്‍ രണ്ടു പേര്‍ പുഴയിലിറങ്ങി. പുഴയിലിറങ്ങിയവര്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പുഴയില്‍ ഒഴുക്കുള്ളതിനാല്‍ ഇവര്‍ ഒലിച്ചുപോയി പാറയിടുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here