Meesho | ഇനി മീഷോ ആപ്പിൽ മലയാളം ഉൾപ്പടെ എട്ട് ഭാഷകൾ

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്‌സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പില്‍ പുതിയതായി ചേര്‍ത്തത്. അക്കൗണ്ടിലേക്കും ഉല്‍പ്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും, ഓര്‍ഡറുകള്‍ നല്‍കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും, പേയ്‌മെന്റുകള്‍ നടത്തുന്നതിനും, ഡീലുകളും കിഴിവുകളും നേടുന്നതിനും ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം.

തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇ-കൊമേഴ്‌സ് ആദ്യമായി ഉപയോഗിക്കുന്നവരാണ്, പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുന്നതിലൂടെ ഭാഷാ തടസങ്ങള്‍ ഇല്ലാതാക്കാനാണ് മീഷോ ലക്ഷ്യമിടുന്നതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News