Shilpa Shetty: ഷൂട്ടിങ്ങിനിടെ അപകടം; നടി ശില്‍പ ഷെട്ടിക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സ്റ്റാര്‍ ശില്‍പ ഷെട്ടിയ്ക്ക്(Shilpa Shetty) പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ (Indian Polioce Force)എന്ന വെബ് സീരീസിന്റെ(Web Series) ഷൂട്ടിങ്ങിനിടെയാണ് സംഭവം. നടിയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ ഷെട്ടി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ ചെയറിലിരുന്നാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വിവേക് ഒബ്റോയ്, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ ആകും റിലീസ് ചെയ്യുക. നികമ്മ എന്ന ചിത്രമാണ് ശില്‍പയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശില്‍പ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും പ്രധാന കഥാപാത്രങ്ങായി എത്തിയ ചിത്രം സാബിര്‍ ഖാന്‍ ആണ് സംവിധാനം ചെയ്തത്.

15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. എന്നാല്‍ ഇതിന്റെ പകുതി പോലും നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. തെലുങ്ക് ചിത്രം മിഡില്‍ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ. ചിത്രത്തിന്റെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ എണ്‍പത് ശതമാനം നൂണ്‍ ഷോകളും റദ്ദാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here