
(Worldcup)ലോകകപ്പ് ഫുട്ബോള്‍ ഫൈനലിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍(Lusail Stadium) ഇന്ന് പന്തുരുളും. (Qatar)ഖത്തറിലെ ടോപ് ഡിവിഷന്‍ ലീഗായ സ്റ്റാര്‍സ് ലീഗിലെ ദോഹ ഡെര്‍ബിയില്‍ അല്‍ അറബിയും അല്‍ റയ്യാനും തമ്മില്‍ പ്രാദേശിക സമയം രാത്രി 7.40ന് നടക്കുന്ന മത്സരത്തോടെയാണ് ലുസൈന്റെ മുറ്റത്ത് കളി തുടങ്ങുന്നത്. ലോകകപ്പ് നൂറുദിന കൗണ്ട്ഡൗണിനോട് അനുബന്ധിച്ചുള്ള പരിപാടികളും ഇന്ന് ആരംഭിക്കും.
ലോകകപ്പ് ഫൈനല്‍ നടത്താനായി ഖത്തര്‍ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയാണ് ലുസൈല്‍ സ്റ്റേഡിയം. 80000 പേര്‍ക്ക് കളിയാസ്വദിക്കാവുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമാണ് ഇത്. ലോകകപ്പിനൊരുക്കിയ 8 സ്റ്റേഡിയങ്ങളില്‍ ഉദ്ഘാടനം ചെയ്യാത്ത ഏക വേദി കൂടിയാണിത്. പരമ്പരാഗത അറബ് പാനപാത്രത്തില്‍ ഫനാര്‍ റാന്തലിന്റെ വെളിച്ചവും നിഴലും വീഴുന്നതാണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഡിസൈന്‍.
അതേസമയം ആദ്യമായി പന്തുരുളുമ്പോള്‍ ക്യുഎസ്എല്‍ മത്സരത്തിനൊപ്പം മറ്റെന്തെങ്കിലും ആഘോഷ പരിപാടികള്‍ നടക്കുമോയെന്ന് സംഘാടകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here