CBI | കന്നുകാലിക്കടത്ത് കേസിൽ ബംഗാളില്‍ മമതയുടെ അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ബം ജില്ലാ അധ്യക്ഷനും മമതയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് സിബിഐ കേസിൽ അറസ്റ്റ് ചെയ്തത്.

2020-ല്‍ ആണ് കേസ് സിബിഐ ഏറ്റെടുത്തത്. പത്തുതവണ സമന്‍സ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറം കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേസ് . കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യംചെയ്തിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News