Smoking inside flight | വിമാനത്തിൽ പുകവലിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ : കേസെടുത്ത് പൊലീസ്

വിമാനത്തിനുള്ളിൽ വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23-ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.

ഗുഡ്‌ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ബോബി കറ്റാരിയാണ് വിമാനത്തിൽ പുകവലിച്ചത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here