
(Palakkad)പാലക്കാട് വന്‍ ലഹരി മരുന്ന് വേട്ട. പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളാണ് അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായത്.
ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 2022ലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണ് ഇതെന്ന് ആര്‍പിഎഫ് അറിയിച്ചു. പ്രതികള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്(Arrest).
Idukki:മഴ കുറഞ്ഞു;ഇടുക്കിയിലെ നിയന്ത്രണങ്ങള്‍ നീക്കി
സംസ്ഥാനത്ത് ശക്തമായ മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടുക്കി(Idukki) ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം രാത്രികാല യാത്രയ്ക്കുള്ള നിരോധനം തുടരും.
Thrissur:വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു
മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്.
മൂന്ന് പേരായാണ് ഇവര്‍ കുളിക്കാനെത്തിയത്. ഇതില്‍ രണ്ടു പേര്‍ പുഴയിലിറങ്ങി. പുഴയിലിറങ്ങിയവര്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പുഴയില്‍ ഒഴുക്കുള്ളതിനാല്‍ ഇവര്‍ ഒലിച്ചുപോയി പാറയിടുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here