
നെയ്യ് പത്തില്‍(Neypathil) ഏവരുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നായിരിക്കും. റസ്‌റ്റോറന്റില്‍ നിന്ന് രുചിയോടെ കഴിയ്ക്കാറുള്ള ഇതൊന്നു വീട്ടില്‍ പരീക്ഷിച്ചു നോക്കിയാലോ? വളരെ ഈസിയായി ഉണ്ടാക്കാവുന്ന നെയ്യ് പത്തില്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1.പച്ചരി – മുക്കാല്‍ കപ്പ്
പുഴുക്കലരി – കാല്‍ കപ്പ്
2.തേങ്ങ – ഒരു മുറി, ചുരണ്ടിയത്
3.ജീരകം – അര ചെറിയ സ്പൂണ്‍
സവാള – ഒരു വലുത്
4.ഉപ്പ് – പാകത്തിന്
5.എണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരിയും പുഴുക്കലരിയും കുതിര്‍ത്തശേഷം തേങ്ങ ചുരണ്ടിയതു ചേര്‍ത്തു ഗ്രൈന്‍ഡറില്‍ കട്ടിയില്‍ അരയ്ക്കുക. അരവായിത്തുടങ്ങുമ്പോള്‍ മൂന്നാമത്തെ ചേരുവയും ഉപ്പും ചേര്‍ത്തു ചപ്പാത്തിപ്പരുവത്തില്‍ കുഴച്ചെടുക്കണം. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി, ഒരു നേരിയ തുണിയോ തോര്‍ത്തോ വിരിച്ചിട്ട് അതില്‍ വച്ച ശേഷം അതേ തുണികൊണ്ടു ഉരുള മൂടുക. ഇനി ഒരു ഗ്ലാസ് കൊണ്ട് മെല്ലേ അമര്‍ത്തുക. ഉരുള പൂരിയുടെ വലുപ്പത്തില്‍ പരന്നു വരും. ഇതു തുണിയില്‍ നിന്നു കയ്യിലേക്കു മറിച്ചിട്ട ശേഷം തിളയ്ക്കുന്ന എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക. പൂരി പോലെ കുമളിച്ചു വരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here