
മധ്യ യുക്രെയ്നിലെ ഡിനിപ്രൊപെട്രൊവ്സ്ക് മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. നികോപോൾ ജില്ലയിൽ പതിനൊന്നും മർഗനെറ്റ്സ് പട്ടണത്തിൽ പത്തും പേരാണ് ആക്രമണത്തിൽ മരിച്ചത്. യുക്രെയ്ൻ സൈനികർക്കു പരിശീലനം നൽകാൻ 130 പേരെ ബ്രിട്ടനിലേക്ക് അയയ്ക്കുമെന്ന് ഡെന്മാർക്ക് അറിയിച്ചു.
UAE: യു.എ.ഇയിൽ വേനൽ ചൂടിന് നേരിയ ആശ്വാസം; മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
വരുന്ന മൂന്നു ദിവസങ്ങളിൽ യു.എ.ഇ(UAE)യിൽ പല ഭാഗത്തും മഴ(rain)യ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന കടുത്ത വേനൽ ചൂടിന് അൽപം ശമനത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില എമിറേറ്റുകളിലെ ചൂട് 50 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്ര(എൻ.സി.എം)ത്തിന്റെ പ്രവചനമനുസരിച്ച്, വരുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്ക്-കിഴക്ക് ഭാഗങ്ങളിൽ പെയ്യുന്ന മഴ താപനിലയിൽ ഗണ്യമായ കുറവിന് കാരണമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here