Kayamkulam:ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ എസ്‌ഐക്ക് ദേശീയ പാതയിലെ കുഴിയില്‍ വീണു പരുക്ക്

(NH)ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്ഐക്ക് പരുക്ക്. കായംകുളം സ്റ്റേഷനിലെ(Kayamkulam Station) പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറാണ്(SI) ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി കായംകുളത്താണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിടുകയും സ്‌കൂട്ടറില്‍ നിന്ന് ഉദയകുമാര്‍ വീണ് പരുക്കേല്‍ക്കുകയുമായിരുന്നു.

വീഴ്ചയില്‍ ബോധരഹിതനായ എസ്ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News