
ടാക്‌സി(taxi) ഡ്രൈവറെ ഇറക്കിവിട്ട ശേഷം യുവതിയെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ബലാത്സംഗം(rape) ചെയ്തു. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. രാത്രിയില്‍ യുവതി ടാക്‌സിയില്‍ വരുമ്പോള്‍ താംബരം-മധുരവയല്‍ ബൈപ്പാസിലാണ് സംഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ പൊലീസ്(police) അറസ്റ്റ് ചെയ്തു. യുവതിയും ഭര്‍ത്താവും ചേര്‍ന്ന് നഗരത്തില്‍ ചായക്കട നടത്തുന്നുണ്ട്.
രാത്രി കുടുംബസുഹൃത്തിന്റെ ടാക്‌സിയിലാണ് വീട്ടിലേക്കു മടങ്ങാറുള്ളത്.കഴിഞ്ഞദിവസം യുവതി ടാക്‌സി ഡ്രൈവറോടൊപ്പം മടങ്ങുമ്പോള്‍ മധുരവയല്‍ ടോള്‍ ബൂത്തിനടുത്ത് കാര്‍ നിര്‍ത്തി.
ഒരു യുവാവ് ഇരുവരെയും ചോദ്യംചെയ്തു. ഇത് വഴക്കിലും കൈയേറ്റത്തിലും കലാശിച്ചു. കുപിതനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഡ്രൈവറെ ഇറക്കിവിട്ടശേഷം കാര്‍ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
എട്ടുപവന്‍ സ്വര്‍ണമാലയും കവര്‍ന്നു. പരുക്കേറ്റ ഡ്രൈവര്‍(driver) പൊലീസിൽ വിവരം നല്‍ക്കുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘമെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഘത്തലവനെയും കൂട്ടാളികളായ അഞ്ചു പേരേയും പിടികൂടിയതായി പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here