Omanapathiri: ഓമനപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഒരു രക്ഷയുമില്ല

ഓമനപ്പത്തിരി(Omanapathiri) കഴിച്ചിട്ടുണ്ടോ? പേരുപോലെ തന്നെ അടിപൊളി രുചിയുമായ ഈ പത്തിരി വേറെ ലെവലാണ്. മലബാര്‍ സ്‌പെഷ്യലായ(Malabar special) ഓമനപ്പത്തിരി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.മൈദ – ഒരു കപ്പ്

മുട്ട – ഒന്ന്

ഉപ്പ് – ഒരു നുള്ള്

2.എണ്ണ – രണ്ടു വലിയ സ്പൂണ്‍

3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

4.മുളകുപൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

5.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

6.മുട്ട – മൂന്ന്

7.നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്തു മിക്‌സിയില്‍ അടിച്ചു ദോശമാവിന്റെ അയവില്‍ മാവു തയാറാക്കുക. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റി മൂപ്പിക്കണം. മസാലമണം വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ മുട്ട അടിച്ചതു ചേര്‍ത്തു ചിക്കിപ്പൊരിക്കുക. നന്നായി വരട്ടി വാങ്ങണം. ഇതാണ് ഫില്ലിങ്. തവ ചൂടാക്കി, ഓരോ തവി മാവു വീതം കോരിയൊഴിച്ചു ദോശ ചുട്ടു മാറ്റിവയ്ക്കണം. എല്ലാ ദോശയും തയാറാക്കിയശേഷം ഓരോ ദോശയിലും മുട്ടക്കൂട്ട് അല്‍പം വീതം വച്ചു ചുരുട്ടിയെടുക്കണം. ഓരോ റോളിനു മുകളിലും നെയ്യ് തൂക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here