Actress Attacked Case:നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയുടെ വിമര്‍ശനം

(Actress Attacked Case)നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷനും അതിജീവിതയും. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണമെന്നാണ് പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ആവശ്യം.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയതെന്നും ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനവുമുണ്ടായി. ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളാണെന്നും, കോടതിയെ കബിളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വിമര്‍ശനമുണ്ടായി. നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുന്നതായും കോടതി അറിയിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം പത്തൊന്‍പതിന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News