ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും റീൽസാക്കി, കൈയ്യോടെ പിടികൂടി എംവിഡി

ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ കുടുങ്ങിയത് . റീൽസ് ചെയ്യാൻ വേണ്ടിയായിരുന്നു യുവാക്കളുടെ ഈ സാഹസം.

പിറകിലിരിക്കുന്നയാൾ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു.

ഇവരുടെ വീഡിയോ ട്രോൾ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News