Flight: വിമാനത്തിൽ കിടന്ന് സി​ഗരറ്റ് വലിച്ചു; ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുൻസറെ പൊലീസ് പൊക്കി

വിമാനത്തിൽ കിടന്ന് സി​ഗരറ്റ്(cigerette) വലിച്ചതിന് ഇൻസ്റ്റാ​ഗ്രാം(instagram) ഇൻഫ്ലുൻസർക്കെതിരെ കേസെടുത്ത് പൊലീസ്(police). ഗുഡ്ഗാവ് സ്വദേശിയായ ബോബി കതാരിയ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്.

ജനുവരി 23-ന് ദുബാ(dubai)യിൽ നിന്ന് ദില്ലിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ബോബിയുടെ സിഗരറ്റ് വലി പ്രകടനം. സീറ്റിൽ കിടന്ന് സി​ഗരറ്റ് വലിക്കുന്ന ബോബി കതാരിയയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.

അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇൻസ്റ്റാ​ഗ്രാമിൽ ബോബി കതാരിയക്ക് 6.30 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News