
വിവാദങ്ങള്‍ കടുക്കുന്നതിനിടെ, ‘ന്നാ താന്‍ കേസ് കൊട്'(Nna than case kodu) സിനിമ കാണാന്‍ നായകന്‍ കുഞ്ചാക്കോ ബോബനും(Kunchako Boban) കുടുംബവും റിലീസ് ദിവസം തന്നെ തിയറ്ററിലെത്തി. ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രാവിലെതന്നെ എത്തിയപ്പോള്‍ ഭാര്യ പ്രിയയും മകന്‍ ഇസഹാഖും പിന്നാലെയെത്തി. അമ്മയ്‌ക്കൊപ്പം വന്ന ഇസ്ഹാഖ് അച്ഛനെ കണ്ടതും ചാടിയിറങ്ങി അച്ഛന്റെ തോളില്‍ കയറി.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ശ്രദ്ധേയമായ സിനിമയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ്‌കൊട്. നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മാണം., കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു.
ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here