കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല – മന്ത്രി പി എ മുഹമ്മദ് റിയാസ്

കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല എന്നും അതൊരു സിനിമയാണ് എന്നും അതിനെ അങ്ങിനെ തന്നെയെടുക്കുക എന്നും തുറന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . വ്യക്തികൾക്കോ സംഘടനകൾക്കോ സിനിമ പോലുള്ള കലാ രൂപങ്ങൾക്കോ നമ്മളെ വിമർശിക്കാം. നമ്മളെയെന്നല്ല ആരെയും വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളേയും നിർദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു.

സുതാര്യമായ രീതിയിൽ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. വിമർശനങ്ങളെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുന്നു. കേരളം ഉണ്ടായത് മുതൽ തന്നെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വർഷ പകുതിയോളം നീണ്ടു നിൽക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകൾ തകരാറിലാകുന്നുണ്ട്. സംസ്ഥാന പാതകൾ മാത്രമല്ല ദേശീയ പാതയുടെ അവസ്ഥയും ഇത്‌ തന്നെ.
കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് മാറ്റവും ഒരുപാട് നല്ല റോഡുകളും നിർമ്മിക്കാനായിട്ടുണ്ട്..
പരാതികളും വിമർശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാൻ നമുക്ക് കഴിയും എന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു .

എൺപതുകളിൽ വെള്ളാനകളുടെ നാട്‌ എന്ന സിനിമ ഇറങ്ങിയിരുന്നു. അതിൽ റോഡ്‌ റോളർ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ്‌ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്‌. അതുപോലെതന്നെ എടുത്താൽമതി ഇതും. ജനങ്ങളുടെ താൽപര്യം കേരളത്തിന്റെ ദീർഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്‌. അത്‌ തന്നെയാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്‌. കൃത്യമായ ഡ്രൈനേജ്‌ സംവിധാനം സംസ്ഥാനത്ത്‌ വേണം. എങ്കിൽ മാത്രമേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ. റോഡിൽ ചെലവഴിക്കേണ്ട തുക മുഴുവൻ ചെലവഴിക്കാതെ പോകുന്ന സാഹചര്യമുണ്ട്‌. അത്‌ വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്‌. അതിന്‌ കോക്കസ്‌ ഉണ്ടാകുന്നു. അതിനോട്‌ സന്ധിചെയ്യുന്നവരാണ്‌ പിഡബ്ല്യുഡി എന്ന്‌ ആരും പറയില്ല. അതിനോടുള്ള ശക്തമായ സർക്കാർ നിലപാട് തുടരും എന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here