
ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയാണ് ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ് 27 നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.
അതിനുമുന്‍പായി താരങ്ങള്‍ ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. താരങ്ങള്‍ ഓഗസ്റ്റ് 18 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാക് മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here