Kollam:കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരില്‍ നിന്ന് ക്രൂര മര്‍ദ്ദനം

(Kollam)കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ ടോള്‍ ബൂത്ത് ജീവനക്കാരന് കാര്‍ യാത്രികരുടെ മര്‍ദ്ദനം. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. അരുണിനെ കാറില്‍ പിടിച്ചു വലിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ആയിരുന്നു സംഭവം. ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്നവരാണ് ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദിച്ചത്. KL 26 F 9397 എന്ന നമ്പറിലുള്ള കാറില്‍ എത്തിയ രണ്ടംഗ സംഘം ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റ് വഴി പോകാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനം തടഞ്ഞുനിര്‍ത്തി ടോള്‍ നല്‍കണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ കാര്‍ യാത്രികര്‍ ജീവനക്കാരനായ അരുണിനെ അസഭ്യം പറഞ്ഞു. പിന്നാലെയായിരുന്നു അക്രമം. കാറില്‍ അരുണിനെ ചേര്‍ത്തുനിര്‍ത്തി വാഹനം 100 മീറ്ററോളം മുന്നോട്ട് ഓടിച്ചു കൊണ്ടുപോയി.

പരുക്കേറ്റ അരുണ്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. അക്രമം നടത്തിയവര്‍ എത്തിയ കാറിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്‍ പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ആളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here