durand cup goa kerala |ഡ്യുറൻഡ് കപ്പ്; എഫ്സി ഗോവയുടെ സ്ക്വാഡിൽ ഇതാ രണ്ട് മലയാളി താരങ്ങൾ

ഡ്യുറൻഡ് കപ്പിനുള്ള ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുടെ സ്ക്വാഡിൽ രണ്ട് മലയാളി താരങ്ങൾ. കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ ഗോവയ്ക്കായി മിന്നും പ്രകടനം നടത്തിയ നെമിൽ മുഹമ്മദും പുതിയ സിനിങ് സൽമാൻ ഫാരിസുമാണ് സ്ക്വാഡിൽ ഇടം നേടിയ മലയാളികൾ.

പ്രതിരോധ നിര താരമാണ് സൽമാൻ. 26 അംഗ ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്. ഡ്യുറൻഡ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഗോവ.ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക.

ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel