‘ഫ്ലവറല്ല, ഫയറാണ്’; ഏഷ്യാ കപ്പിൽ തഴഞ്ഞതിൽ പ്രതികരണവുമായി ഇഷാൻ കിഷൻ

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിൽ പരോക്ഷ പ്രതികരണവുമായി യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. പൂവായാണ് നിങ്ങളെ ആരെങ്കിലും പരിഗണിക്കുന്നത് എങ്കില്‍ തീയായി മാറുക എന്ന് തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സ്റ്റോറിയില്‍ ഇഷാന്‍ കിഷന്‍ കുറിച്ചത്. ഏഷ്യാ കപ്പ് സ്ക്വാഡിൽ റിസർവ് താരമായെങ്കിലും പരിഗണിക്കുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ഇഷാൻ കിഷൻ. എന്നാൽ, താരത്തിന് അവസരം ലഭിച്ചില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അതേസമയം വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമിൽ ഇത്തവണ തിരിച്ചെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News