
കൊച്ചി ചെലവന്നൂരില്‍ കാര്‍ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് ഉരുക്കിയ ടാര്‍ ഒഴിച്ച് ആക്രമണം. റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് ആക്രമണം നടത്തിയതെന്ന് യുവാക്കളുടെ പരാതി. ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ചെലവന്നൂര്‍ സ്വദേശികളായ വിനോദ് വർഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചെലവന്നൂര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മുന്നറിയിപ്പ് ബോർഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്ത തങ്ങള്‍ക്ക് നേരെ ടാറിംഗ് തൊഴിലാളി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെയും കൈകള്‍ക്കും ദേഹത്തും പൊളളലേറ്റിട്ടുണ്ട്. ആദ്യം ആക്രമണത്തിനിരയായ വിനോദിന്‍റ ഇരുകൈകള്‍ക്കും സാരമായി പൊളളലേറ്റിട്ടുണ്ട്. ടാര്‍ ഒഴിച്ച ശേഷം തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടെന്നാണ് ഇവരുടെ മൊഴി. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here