ഡൽഹിക്കാരാണ് ജാവോ ന്നു പറയണം : ഇ ഡി യെ ട്രോളി വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത്

ഇ ഡി യെ ട്രോളി വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് . കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ബുധനാഴ്‌ചവരെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞതിന് പിറകെയാണ് വി കെ പ്രശാന്തിന്റെ വക ഇ ഡിക്ക് മാരക ട്രോൾ . ഡൽഹിക്കാരാണ് ജാവോ ന്നു പറയണം എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് വി കെ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത് .

ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ടി എം തോമസ് ഐസക്ക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ടി എം തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു .

ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌ എന്നും തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌ എന്നും നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം, കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല എന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്രയും വിവരങ്ങൾ ഹാജരാക്കാൻ ഇഡിയുടെ കൈയ്യിലുള്ള തെളിവുകളെന്താണ് ? തോമസ് ഐസക് പ്രതിയോ, പ്രതിയെന്ന് സംശയിക്കുന്നയാളോ അല്ല. ഹർജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാൽ സ്വകാര്യവിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താൻ ഇഡി തയ്യാറാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ടി എം തോമസ് ഐസക് പ്രതിയല്ലെന്ന് കോടതിയെ അറിയിച്ച ഇഡിയുടെ നടപടിയിൽ വ്യക്തത വേണമെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. തുടർന്ന് മറുപടി നൽകാൻ ഇഡി കൂടുതൽ സമയം തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here