കറുത്ത അന്യഗ്രഹജീവിയാകാന്‍ മൂക്കും മേല്‍ച്ചുണ്ടും മുറിച്ചുമാറ്റി ഫ്രഞ്ചുകാരന്‍

ഒരു “കറുത്ത അന്യഗ്രഹജീവിയോട്” സാദൃശ്യപ്പെടാന്‍, ഫ്രാന്‍സില്‍ നിന്നുള്ള ആന്റണി ലോഫ്രെഡണ്‍ എന്ന മനുഷ്യന്‍ തന്റെ മേല്‍ച്ചുണ്ടുകള്‍ നീക്കം ചെയ്തു. കുളമ്ബിനെ അനുകരിക്കുന്നതിനായി ഒരു കൈയില്‍ രണ്ട് വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. സ്വയം രൂപാന്തരപ്പെടാനുള്ള തന്റെ യാത്രയില്‍ ഒടുവിൽ ഇപ്പോള്‍ തന്റെ നെറ്റിയിലെ തൊലിയും നീക്കം ചെയ്തു. അതില്‍ അന്യഗ്രഹജീവിയ്ക്ക് സമാനമായ ചിത്രം കൊത്തിവെക്കുകയും ചെയ്തു.

കറുത്ത അന്യഗ്രഹജീവിയോട് സാമ്യം വരുത്തിയ ഈ 32-കാരന്റെ തല മുതല്‍ കാല്‍ വരെ പച്ചകുത്തിയിട്ടുണ്ട്. ഇയാളുടെ മൂക്കും നീക്കം ചെയ്തു. മേല്‍ചുണ്ട് നീക്കം ചെയ്തതുമുതല്‍, ശരിയായി സംസാരിക്കുന്നതില്‍ തനിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ചില പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു.ബോഡി മോഡിഫിക്കേഷന്‍ തല്പരനായ ഇയാളിപ്പോള്‍ തന്റെ ചര്‍മ്മം നീക്കം ചെയ്യാനും ലോഹം വയ്ക്കാനുമുള്ള തയാറെടുപ്പിലാണ്. തന്റെ കൈകാലുകള്‍, കാലുകള്‍, വിരലുകള്‍, തലയോട്ടിയുടെ പിന്‍ഭാഗം എന്നിവ മാറ്റുന്നതിനെ കുറിച്ചും സങ്കല്‍പ്പിക്കുകയാണ് കക്ഷിയിപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here