Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

(Kollam)കൊല്ലം പരവൂരില്‍ യുവതിക്ക് ക്രൂര മര്‍ദനം. സംഭവത്തില്‍ ഭര്‍ത്താവ് പിടിയിലായി. കോട്ടപ്പുറം സ്വദേശി ശ്രീനാഥ് ആണ് അറസ്റ്റിലായത്.

യുവതിയുടെ മൊബൈല്‍ ഫോണ് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന്‍ ജേക്കബ് (36)ആണ് മോഷണം നടത്തിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഷിനോ നൈനാന്‍ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍.ന്‍, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാര്‍ കെ ആര്‍, പള്ളിക്കത്തോട് എസ്.എച്ച്. ഓ പ്രദീപ് എസ്, എസ് .ഐ മാരായ ലെബിമോന്‍ കെ.എസ്, ശ്രീരംഗന്‍ കെ.ആര്‍, ജോമോന്‍ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാര്‍, സി.പി.ഓ മാരായ ജയകൃഷ്ണന്‍, ഫെര്‍ണാണ്ടസ്,സാജു പി മാത്യു, ജിബിന്‍ ലോബോ,സുനില്‍ പി.സി, ജസ്റ്റിന്‍, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുണ്‍ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News