Salman Khan: ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍

വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്ത് ഇന്ത്യന്‍ നാവികസേനാംഗങ്ങളുമായി(Indian Navy) ഒരു ദിവസം ചെലവഴിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍(Salman Khan). സേനാംഗങ്ങളുമായി സംസാരിക്കുമ്പോഴും ദേശഭക്തി ശരീരംമുഴവന്‍ പടര്‍ന്നുകയറുകയായിരുനെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. 2014ല്‍ ഗോവയിലും നാവികസേനയ്ക്കൊപ്പം ഇതിന് മുമ്പ് താന്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.

സൈനികരില്‍ നിന്നും ദേശീയ പതാക ഏറ്റവാങ്ങി ആവേശത്തോടെ വീശിയ സല്‍മാന്‍ ദേശഭക്തിഗാനങ്ങള്‍ പാടിയും തന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെയ്ക്കാനും മടിച്ചില്ല. സമുദ്രം എന്നും സുരക്ഷിതമായിരിക്കണം എന്നതുമാത്രമാണ് സൈനികരുടെ ചിന്തയും ശ്രദ്ധയും. കപ്പലിനകത്തെ വിവിധ സംവിധാനങ്ങള്‍ പരിചയപ്പെട്ടു, ഒരു സൈനികന്റെ ഒരു ദിവസത്തെ ചിട്ടവട്ടങ്ങളും പരിശീലന രീതികളും വിശദമായി ചോദിച്ചറിഞ്ഞെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ നാവിക സേന ഒരു അത്ഭുതമാണ്. വിശാലമായ, എന്നും വെല്ലുവിളികള്‍ നേരിടുന്ന നമ്മുടെ സമുദ്രതീരത്തെ സംരക്ഷിക്കുന്നവരാണിവര്‍. സ്വന്തം നാടിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിച്ചുകൊണ്ട് നമുക്കായി അവര്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുന്നു.ഭാരത് എന്ന ചിത്രത്തില്‍ കത്രീന കൈഫിനൊപ്പം ഒരു നാവിക ഉദ്യോഗസ്ഥനായി അഭിനയിക്കാന്‍ സാധിച്ചതിന്റെ അനുഭവങ്ങളും സല്‍മാന്‍ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News