
വഴിയിൽ കണ്ട പഴക്കച്ചവടക്കാരിയെ സഹായിക്കുന്ന രണ്ട് കുട്ടികളുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം. പഴങ്ങൾ കയറ്റിയ ഉന്തുവണ്ടി തള്ളാൻ ഒരു സ്ത്രീ പാടുപെടുന്നതാണ് വീഡിയോയിൽ കാണുന്നത് . വണ്ടിയിൽ അവരുടെ കുഞ്ഞുമുണ്ട്. വണ്ടി തള്ളാനാകാതെ വലയുന്ന ഇവരെ സഹായിക്കാനായി എത്തുകയാണ് രണ്ട് സ്കൂൾ കുട്ടികൾ.
ഒരു കുത്തനെയുള്ള കയറ്റത്തിൽ വണ്ടി തള്ളാൻ സ്ത്രീ ബുദ്ധിമുട്ടുന്നത് പലരും കണ്ടെങ്കിലും ആരും സഹായിക്കാനായി മുന്നോട്ട് വരുന്നതേയില്ല. പക്ഷേ ഈ കുട്ടികൾ അവരുടെ ബുദ്ധിമുട്ട് കാണുമ്പോൾ വണ്ടി തള്ളിക്കയറ്റാൻ അവരെ സഹായിക്കുകയാണ്. ആൺകുട്ടി മുകളിൽ നിന്ന് വണ്ടി വലിക്കുമ്പോൾ, പെൺകുട്ടി വണ്ടി മുകളിലേക്ക് തള്ളുകയാണ്. അങ്ങനെ വണ്ടി തള്ളി അവർ മുകളിലെത്തിച്ചു . കുട്ടികളുടെ നല്ല മനസിനും പ്രവർത്തിയ്ക്കുമുള്ള പ്രതിഫലമായി അവർ കുട്ടികൾക്ക് സ്നേഹത്തോടെ ഓരോ വാഴപ്പഴം നൽകുകയാണ് വിഡിയോയിൽ കാണുന്നത് . വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു .
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे तो। pic.twitter.com/eHsuTYOGrh
— Mahant Adityanath 2.0🦁 (@MahantYogiG) August 8, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here