Uttar Pradesh:യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി;തെരച്ചില്‍ തുടരുന്നു

(Uttar Pradesh)ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍(Yamuna River) ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. 15 പേരെ രക്ഷപ്പെടുത്തി. മറ്റു യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്.

ഫത്തേപ്പൂരില്‍ നിന്ന് മര്‍ക്കയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. 17 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനത്തിന് എത്തി.സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

മാഹിയില്‍ എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍

എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍. മാഹി പൂഴിത്തലയിലെ അല്‍ സ ഫയിലെ ജുമൈസ് ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. കരുവയല്‍ ചാത്തന്‍ ചിറക്ക് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ജുമൈസിന്റെ പക്കല്‍ നിന്ന് 9.3 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ഇയാള്‍ മാഹിയില്‍ ഡ്രൈവറാണ്. ബാംഗ്‌ളൂരില്‍ പോയപ്പോള്‍ നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയതാണെന്നാണ് ഇയാളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കാറില്‍ നിന്ന് ഒരു വാളും കണ്ടെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here