“തിരംഗ” യാത്രക്കിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടി; പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ തിരം​ഗ യാത്രക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽ കൂട്ടയടി. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന തിരം​ഗ യാത്രക്കിടെയാണ് സംഭവം. ജാഥയ്ക്കിടെ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. തർക്കം മൂർച്ഛിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടു.

പരിപാടിക്കെത്തിയ ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു തമ്മിൽ തല്ല്. അതേസമയം, ബിജെപിയുടെ കൂട്ടത്തല്ലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രം​ഗത്തെത്തി. ‘തിരം​ഗ യാത്ര കലാപയാത്രയാക്കരുത് എന്നാണ് ബിജെപിയോട് ആവശ്യപ്പെടാനുളളത്’. എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News