
അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഈ നേട്ടത്തിലൂടെ നിഹാല്‍ നാടിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണെന്നും സരിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങള്‍. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സരിന്‍ ഈ വിജയം നേടിയത്. ഈ നേട്ടത്തോടെ നമ്മുടെ നാടിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ് ഈ മിടുക്കന്‍. സരിന് എല്ലാ വിധ ആശംസകളും നേരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലകളില്‍ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂള്‍, കുതിര പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡില്‍ മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങില്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.
ജില്ലാ തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാകും നടക്കുക.
സംസ്ഥാന പൊലീസിന്റെയും ഹോംഗാര്‍ഡ്, എന്‍.സി.സി., സ്‌കൗട്ട്സ് എന്നിവരുടേയും നേതൃത്വത്തില്‍ നടക്കുന്ന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. സബ് ഡിവിഷണല്‍, ബ്ലോക്ക് തലങ്ങളില്‍ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തും. തദ്ദേശ സ്ഥാപനതലത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ദേശീയ പതാക ഉയര്‍ത്തും. ഇവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്.
സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ദേശീയ പതാക ഉയര്‍ത്തും. എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലേയും സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കോളജുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ക്കു പൂര്‍ണ നിരോധനമുണ്ടായിരിക്കും. ആഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here