
ക്രിക്കറ്റ് ഇതിഹാസം (Sachin Tendulkar)സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ മുംബൈ വിടുന്നതായി റിപ്പോര്‍ട്ട്. അഭ്യന്തര ക്രിക്കറ്റില്‍ ഗോവയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ(Arjun Tendulkar) പുതിയ തീരുമാനമെന്നാണ് സൂചന. താരങ്ങളെ കൊണ്ട് സമ്പുഷ്ടമായ മുംബൈ ടീം. അതിനാല്‍ തന്നെ സ്ഥിരം അവസരം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് 22കാരനായ അര്‍ജുന്‍ ഗോവയിലേക്ക് കൂടുമാറുന്നത്. ഇതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ എന്‍.ഒ.സിക്കായി താരം അപേക്ഷിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജുന്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണെങ്കിലും ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ 2021-2022 സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ പ്രതിനിധീകരിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഹരിയാന, പുതുച്ചേരി ടീമുകള്‍ക്കെതിരായാണ് കളിച്ചത്. ഗോവയിലേക്ക് കൂടുമാറുന്ന അര്‍ജുന്‍, പ്രീ സീസണ്‍ ട്രയല്‍ മത്സരങ്ങളില്‍ കളിക്കുമെന്ന് ഗോവ ക്രിക്കറ്റ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ട്രയല്‍ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര സീസണിനായുള്ള ഗോവ ടീമിലേക്ക് അര്‍ജുനെ പരിഗണിക്കുക. ‘അര്‍ജുന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഗ്രൗണ്ടില്‍ പരമാവധി കളിക്കാന്‍ കഴിയുന്നത് അര്‍ജുനെ സംബന്ധിച്ച് പ്രധാനമാണ്. ഈ മാറ്റത്തോടെ അര്‍ജുന്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തന്റെ ക്രിക്കറ്റ് കരിയറിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് അദ്ദേഹം കടക്കുകയാണ്’ -എസ്.ആര്‍.ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here