
(Manjeswaram)മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. (MDMA)എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് പിടികൂടി. ഉദ്യാവാറിലെ സലീം(42) ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെത്തി.
കാസര്‍ഗോഡ് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 9500 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്.
സംഭവത്തില്‍ ബദിയടുക്ക സ്വദേശി ഷബീര്‍, ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി ശ്രീ. വി.വി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here