കെ കെ ജോര്‍ജിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി|Pinarayi Vijayan

പ്രശസ്ത സാമ്പത്തിക വിദഗ്ധനും കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടറുമായ പ്രൊഫ. കെ കെ ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അനുശോചിച്ചു.

പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ധരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിന്റെ വൈജ്ഞാനിക മേഖലക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here