Antony Raju; കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു. 17-ന് തൊഴില്‍ മന്ത്രിയുടെ വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകളും മാനേജ്മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

ജൂലൈ മാസത്തെ ശമ്പളം കുടിശിക ഇനിയും നല്‍കണം. ഒപ്പം ഓണക്കാലത്തെ ബോണസും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ വന്‍ തുക േവണം. ഇതിനുപുറമെയാണ് ഡീസല്‍ പ്രതിസന്ധിയും. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി അനുവദിച്ചെങ്കിലും തുക കെ.ആര്‍.ടി.സി അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ പറയുന്നത്. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയ സ്ഥലങ്ങളില്‍ പൂര്‍ണമായി സര്‍വീസ് പുനസ്ഥാപിക്കാനും ആയിട്ടില്ല. സിഐടിയു അടക്കമുള്ള അംഗീകൃത യൂണിയനുകള്‍ പ്രതിഷേധത്തിലാണ്.

ഈ സഹാചര്യത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചത്. ഈമാസം 17-ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകള്‍ യോഗത്തില്‍ പങ്കെടുക്കും. ശമ്പളപ്രതിസന്ധി പൂര്‍ണമായി പരിഹരിക്കണമെന്നാണ് തൊഴലാളികളുടെ ആവശ്യം.എല്ലാ മാസം അഞ്ചാം തിയതിക്ക് മുന്‍പായി ശമ്പളം നല്‍കണം. കൂടുതല്‍ സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ദ്ധിപ്പിക്കണം. അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പാടില്ലെന്നും യൂണിയനുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും നേതാക്കള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here