സിംബാബ്വെയ്ക്ക് എതിരെ ഇന്ത്യയെ നയിക്കുന്നത് കെഎല്‍ രാഹുല്‍

ഇടവേളയ്ക്ക് ശേഷം ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുല്‍ തന്നെ. വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കിയതോടെയാണ് താരം തിരിച്ചെത്തുന്നത്.

സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ രാഹുല്‍ ക്യാപ്റ്റനും ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനുമാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്.

നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളും രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്നായിരുന്നു താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചത്. എന്നാല്‍ പിന്നാലെ കോവിഡ് ബാധിച്ചതോടെ ടി20 പരമ്പരയും നഷ്ടമായി.

ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരങ്ങങ്ങള്‍. ഹരാരെ സ്പോര്‍ട്സ് ക്ലബാണ് വേദി.

സിംബാവെ പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏഷ്യ കപ്പില്‍ കെഎല്‍ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here