പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് ഗുരുത പരിക്ക്

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് ഗുരുത പരിക്ക്. പാലോട് വട്ടക്കരിക്കകം ഇലവുപാലം സ്വദേശിയായ രവി (60) ക്കു നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇയാള്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി

ഇന്ന് രാവിലെ 6 – മണി യോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും ചായ കുടിക്കാനായി മാധവന്‍കരിക്കകം എന്ന സ്ഥലത്തെ കടയില്‍ രവി വന്നപ്പോളാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്

വിളികേട്ട് നാട്ടുക്കാര്‍ ഓടിയെത്തിയപ്പോള്‍ രവിയുടെ ശരീരത്തിന് പുറത്ത് കയറി കിടക്കുന്ന നിലയിലായിരുന്നു കാട്ടുപന്നി. ഉടന്‍ പന്നിയെ നാട്ടുക്കാര്‍ ഓടിച്ച് രവിയെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. രവിയുടെ ഒരുവിരല്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News