ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു

വയനാട് ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു.ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് അടച്ച ഷട്ടര്‍ ആണ് ഉയര്‍ത്തിയത്.ജലസംഭരണിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി ശക്തമായ മഴ പെയ്തിരുന്നു.10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലം തുറന്നു വിടും.

ഡാമിലെ ജലനിരപ്പ് ഇന്നത്തെ റൂള്‍ ലെവലിനേക്കാള്‍ അധികമായതിനാലാണിത്. ഇത് മൂലം പുഴയില്‍ 5 സെ.മീ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാദ്ധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here