കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അമ്മയേയും സഹോദരനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി. കൊല്‍ക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്‌നില്‍ ബുധനാഴ്ചയാണ് കൂട്ടക്കൊല നടന്നത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ദേബ് രാജിന്റെ അമ്മ മാധവി(58), സഹോദരന്‍ ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകള്‍ എന്നിവരെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ദേബ് രാജും ദേബാഷിസും തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാഖി പൂര്‍ണിമ പൂജയെ ചൊല്ലി ബുധനാഴ്ച രാത്രി 10.30 ഓടെയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ കക്കൂസില്‍ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ ഇതിന്റെ പേരില്‍ വീണ്ടും തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തില്‍ കഠാര എടുത്ത് മാധബിയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ അവര്‍ അവരേയും കുത്തി. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. കൊല നടത്തിയ കഠാര പൊലീസ് പിടിച്ചെടുത്തു.
നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. തന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. താന്‍ മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തിവരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here