
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ 19 കാരന്‍ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ ഭീകരവാദികള്‍
ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.
കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം നടന്നിരുന്നു. നാല് സൈനികര്‍ വീരമൃത്യു വരിച്ചു. നാല്
ജവാന്‍മാര്‍ക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.
രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here