Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ (migrant-labourer) ഭീകരർ കൊലപ്പെടുത്തി. ബിഹാർ സ്വദേശി മുഹമ്മദ് അമ്രെസ് ആണ് ബന്ദിപ്പോരയിൽ (Bandhipora) വെടിയേറ്റ് മരിച്ചത്.

ബന്ദിപ്പോരയിലെ അജാസ് മേഖലയിൽ അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. വെടിയേറ്റ ഉടനെ അമ്രെസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഈ സംഭവം.

കഴിഞ്ഞയാഴ്ച പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ബിഹാറിൽ നിന്നുള്ള മറ്റൊരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് മുംതാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാര്‍ സ്വദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here