വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ

രാജീവ് ഗാന്ധി വധക്കേസ് (Rajivgandhi Assassination) പ്രതി നളിനി സുപ്രിംകോടതിയിൽ ഹർജി നൽകി. തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകിയത്. തന്റെ ഹർജിയിൽ കോടതി വാദം കേൾക്കുന്ന കാലയളവിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നളിനി, ഭർത്താവ് മുരുഗൻ, ശാന്തൻ, ജയകുമാർ, പേരറിവാളൻ, രവിചന്ദ്രൻ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടത്. അതിൽ പേരറിവാളനെ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം സുപ്രിംകോടതിയുടെ ഇടപെടലിനെ തുടർന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പേരറിവാളനെ മോചിപ്പിച്ചത്. 1991 മെയ് മാസത്തിൽ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽടിടിഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here