Bihar: ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ്

ബിഹാറില്‍ മഹാസഖസ്യര്‍ക്കാരിന്റെ മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 35 അംഗ മന്ത്രിസഭയില്‍ 18 മന്ത്രിസ്ഥാനം ആര്‍ജെഡി ആവശ്യപ്പെട്ടു ആര്‍ജെഡി.. .മന്ത്രിസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. തോജസ്വി യാദവ് ലാലു പ്രസാദ് യാദവുമായും, സോണിയ ഗാന്ധിയ.ുമായും കൂടിക്കാഴ്ച നടത്തും

ഈ മാസം 16ന് ശേഷമാകും മഹാസഖ്യത്തിന്റെ മന്ത്രിസഭ വികസനം നടക്കുക.. തിരക്കിട്ട ചര്‍ച്ചകളാണ് ബിഹാര്‍ കേന്ദ്രീകരിച്ചു നടക്കുന്നത്.. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍.. 35 അംഗ മന്ത്രിസഭയില്‍ ആര്‍ജെഡി 18 മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായാണ് സൂചന. തുടക്കത്തില്‍ 14 വീതം മന്ത്രിമാരെന്നയിരുന്നു ധാരണയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലക്കാണ് ആര്‍ജെഡി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമാകും നല്‍കുക.. അതേ സമയം ആര്‍ജെഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഐഎംഎല്ലിനോട് മന്ത്രിസഭയുടെ ഭാഗമാകണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍, 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുമാണ് ധാരണയെന്നാണ് സൂചന.. മന്ത്രിസഭാ രൂകീകരണം സംബന്ധിച്ചു തേജസ്വി യാദവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തും. ലാലു പ്രസാദ് യാദവിന്റെ നിലപാടും നിര്‍ണായകമാകും. ഈ മാസം 24നാണ് മാഹാ സഖ്യസര്‍ക്കാരിന്റെ വിശാവസവോട്ടെടുപ്പ് നടക്കേണ്ടത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here