Thomas Isaac; അപമാനിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ല; ടി എം തോമസ് ഐസക്

രാഷ്ടീയമായി എതിർപ്പുള്ളവരെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമായി ഇ ഡി മാറിയതിനെയാണ് ചോദ്യം ചെയ്തതെന്ന് ഡോ ടി എം തോമസ് ഐസക് കൈരളി ന്യൂസിനോട് പറഞ്ഞു. അന്വേഷണ ഏജൻസികളോട് മറുപടി നൽകില്ലെന്ന നിലപാട് ഇല്ലെന്നും രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമായി ഇഡി മാറരുതെന്നും തോമസ് ഐസക് പറഞ്ഞു .

കൃത്യമായി പൗരന്റെ അവകാശത്തെയും സ്വകാര്യതയെയും അംഗീകരിക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണം ഇതാണ് ഈ കേസിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം. എന്താണ് അപരാധം എന്നുപോലും പറയാതെ ചോദ്യംചെയ്യാൻ വിളിക്കുന്നു…കഴിഞ്ഞ ഒരു പത്തുവര്ഷകാലത്തെ സ്വകാര്യ വിവരങ്ങളെല്ലാം അവർക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുന്നു…. എന്തിനാണ് ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത് … എന്റെ നിരപരാധിത്വം തെളിയിക്കാനോ തോമസ് ഐസക് പറയുന്നു.

അപരാധി എന്നുപറഞ്ഞാൽ ആരും അപരാധിയായി തീരുന്നില്ല അത് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്.. എന്താണ് നിങ്ങൾ ചെയ്തതെറ്റ് എന്ന് പറയേണ്ടത് അവർ തന്നെയാണ്…തെറ്റ് ചൂണ്ടിക്കാട്ടിയാൽ
ഏത് ഏജൻസിയുടെ മുന്നിലും ഹാജരായി കാര്യങ്ങൾ വിശദീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി രണ്ട് തവണ ഹാജരാകാൻ നോട്ടീസ് അയച്ചു. ആദ്യം ഇ ഡി അയച്ച സമൻസിൽ ഹാജരാകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങളും ഇ ഡി ആവിശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, കുടുംബങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്തുവിവരം, വിദേശായാത്രാ വിവരം, ഡയറക്ടർ ആയി ഇരിക്കുന്ന കമ്പനികളുടെ ആസ്തി, മസാല ബോണ്ട് ഇഷ്യ ചെയ്ത കിഫ്ബിയിലെ റോൾ തുടങ്ങി 13 കാര്യങ്ങൾ ഇഡി തേടിയെന്നും വിവരങ്ങൾ ആവശ്യപ്പെട്ട ഇഡി, എന്തിനാണ് ഇത്രയും വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണ് ഇ.ഡിക്കുള്ളത്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകർക്കുകയാണ് ലക്ഷ്യം. കേരളത്തെ മറ്റ് രീതികളിൽ ഒന്നും തകർക്കാനാകില്ലെന്നാണ് കേന്ദ്രത്തിന് അറിയാമെന്നും അദ്ദേഹം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News